പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

STEP BY STEP TUTORIAL FOR SHARE MARKET INVESTMENT

              ഓഹരി വ്യാപാരം വഴി എങ്ങനെ പണമുണ്ടാക്കാം എത്രത്തോളം പണമുണ്ടാക്കും അല്ലെങ്കിൽ പണം നഷ്ടപ്പെടുമൊ എന്നിങ്ങനെ നിരവധി സംശയമാണ് പലർക്കും. എന്നും ലാഭം ഉണ്ടാക്കം എന്നും അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് പണക്കാരനാകാം എന്നാഗ്രഹിച്ചും ഓഹരി വിപണിയിലേക്ക്  ഇറങ്ങരുത് .കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ പണമുണ്ടാക്കാം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം.                   ആദ്യമായിട്ട് ഓഹരി വിപണിയിലേക്ക് നിങ്ങൾ മുടക്കാൻ ഉദ്ദേശിക്കുന്ന പണം അത് എത്ര തന്നെയായാലും ആ പണം നിങ്ങൾ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ ഒരു കാരണവശാലും അത് നിങ്ങൾ ഉപയോഗിക്കരുത് .                   മാസത്തിലുള്ള ലാഭം അല്ലെങ്കിൽ ആഴ്ചയിലുള്ള ലാഭം കണക്കാക്കി തുടക്കത്തിൽ നിക്ഷേപിക്കാതിരിക്കുക . തുടക്കത്തിൽ ഒരു വർഷത്തിലുള്ള ലാഭം കണക്കാക്കി തുടങ്ങാം .                   നിങ്ങൾക്ക് 1000 രൂപയൊ അല്ലെങ്കിൽ അതിനു മുകളിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. നിങ്ങൾ മുടക്കുന്ന പണത്തിന് അനുസരിച്ച് ആയിരിക്കും നിങ്ങളുടെ ലാഭ നഷ്ടങ്ങൾ .